Monday 18 March 2024 03:47 PM IST : By സ്വന്തം ലേഖകൻ

‘ഈ ദിവസം ഒരുപാട് സന്തോഷം നിറഞ്ഞതാവട്ടെ റാല്‍ഫ്’: പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകളുമായി മാധവി

madhavi

ഒരുകാലത്ത് മലയാളികളുടെ പ്രിയനായികയായിരുന്നു നടി മാധവി. ആകാശദൂത്, ഒരു വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം വിവാഹത്തോടെയാണ് സിനിമവിട്ടത്. അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ മാധവിയുടെ ചില പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ, മാധവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവ് റാല്‍ഫ് ശര്‍മയുടെ പിറന്നാൾ ആണ് മാധവിയുടെ ഏറ്റവും പുതിയ വിശേഷം.

‘ഈ ദിവസം ഒരുപാട് സന്തോഷം നിറഞ്ഞതാവട്ടെ റാല്‍ഫ്. 28 വര്‍ഷം ഒരുമിച്ച് ജീവിയ്ക്കുന്ന നിങ്ങളുടെ സന്തോഷവതിയായ ഭാര്യയും മൂന്ന് മക്കളും നിങ്ങളെ ആഘോഷിക്കുന്നു. പ്രിസില്ല (മകള്‍) ഇംഗ്ലണ്ടില്‍ നിന്ന് ബര്‍ത്ത് ഡേ ബോയ്ക്ക് അവളുടെ സ്‌നേഹം അയക്കുന്നു’ - മാധവി കുറിച്ചു.
മാധവിയ്ക്കും ബിസിനസ്സുകാരനായ റാൽഫ് ശർമ്മയ്ക്കും മൂന്നു മക്കളാണ്. ഈവ്ലിൻ, ടിഫാനി, പ്രിസില. മാധവി കുടുംബസമേതം അമേരിക്കയിലാണ് താമസം.
കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാർത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചു.