Wednesday 10 January 2024 10:52 AM IST : By സ്വന്തം ലേഖകൻ

സുനിച്ചനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ ? സുനിച്ചന്‍ എവിടെയാണ് ? കൃത്യം മറുപടിയുമായി മഞ്ജു പത്രോസ്

manju

യൂ ട്യൂബ് ചാനലിലെ ക്യു ആന്‍ഡ് എ സെഷനിൽ വിവാഹമോചിതയായോ എന്ന ചോദ്യത്തിന് കൃത്യം മറുപടിയുമായി നടി മഞ്ജു പത്രോസ്.

സെഷനില്‍ ഏറ്റവും അധികം വന്ന ചോദ്യം മഞ്ജു വിവാഹ മോചിതയായോ എന്നാണ്. സുനിച്ചനുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നോ, സുനിച്ചന്‍ എവിടെയാണ് എന്നൊക്കെയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.

നിലവില്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. വിവാഹ മോചനത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല, ഇനി ചിന്തിക്കാനുള്ള സാധ്യതയും ഇല്ല. എങ്ങാനും വിവാഹ മോചനം സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കും എന്നാണ് മഞ്ജു പറയുന്നത്. സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. അതുകൊണ്ടാണ് വീഡിയോകളിലൊന്നും കാണാത്തതെന്നും മഞ്ജു വ്യക്തമാക്കി.