Monday 17 January 2022 03:38 PM IST : By സ്വന്തം ലേഖകൻ

‘ദൈവം നിയോഗിച്ച മനുഷ്യൻ, എന്നെ ഞെട്ടിച്ച അദ്ഭുത ഡോക്ടർ’: ബെൾസ് പാൾസി ഭേദമാക്കിയ ഡോക്ടറെ പരിചയപ്പെടുത്തി മനോജ്

manoj-doctor-sangeeth

ചെറുതെങ്കിലും യുദ്ധസമാനമായ ഒരു സാഹചര്യത്തെ നേരിട്ടു തിരിച്ചു വന്നിരിക്കുകയാണ് നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ്. നേരമിരുട്ടി വെളുത്തപ്പോൾ തന്റെ മുഖം മാറ്റിയ ബെൽസ് പാൾസിയെക്കുറിച്ച് യൂട്യൂബിലൂടെയാണ് മനോജ് ആദ്യമായി പങ്കുവച്ചത്. ഫിസിയോ തെറപ്പി ഉൾപ്പെടെയുള്ള തുടർ ചികിത്സകളിലൂടെ മനോജ് ‘പഴയ മനോജായി’ തിരികെ എത്തിയപ്പോഴും പ്രേക്ഷകർ ഹൃദയപൂർവം സ്വീകരിച്ചു.

ഇപ്പോഴിതാ തന്റെ ബെൽസ് പാൾസി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറെ പരിചയപ്പെടുത്തുകയാണ് മനോജ്. നരസിംഹത്തിൽ മോഹൻലാലിനെ പരിചയപ്പെടുത്തുന്നതുപോലെ എന്ന കമന്റോടെയാണ് മനോജ് ഡോ. സംഗീതിനെ ആരാധധകർക്കായി പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം ഡോക്ടറുടെ മറ്റു രോഗികളെയും ആശുപത്രിയിലെ നഴ്സുമാരെയും പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നാണ് മനോജ് പറയുന്നത്.

ഡോക്ടറുടെ കൈപ്പുണ്യത്തിൽ പിച്ചവച്ചു തുടങ്ങിയ അബിയ എന്ന പന്ത്രണ്ടു വയസുകാരിയേയും മനോജ് പരിചയപ്പെടുത്തുന്നുണ്ട്. തന്റെ മകളെയും കൊണ്ട് ഒരുപാട് ഇടങ്ങളിൽ ചികിത്സയ്ക്കു പോയി. അവസാന അഭയമായിരുന്നു ഡോക്ടറെന്ന് അബിയയുടെ അമ്മ മനോജിനോടായി പറയുന്നു.  

വിഡിയോ കാണാം