Monday 15 January 2024 12:03 PM IST : By സ്വന്തം ലേഖകൻ

‘എണ്‍പതാം വയസ്സിലും നിന്റെ കൈ ഇങ്ങനെ ചേര്‍ത്തു നിര്‍ത്തി എനിക്ക് പറയണം, ഹാപ്പി ആനിവേഴ്‌സറി എന്ന്’: സന്തോഷം കുറിച്ച് പ്രിയദമ്പതികൾ

mg-sreekumar

വിവാഹവാർഷിക ദിനത്തിൽ ഭാര്യ ലേഖയോടൊപ്പമുള്ള തന്റെ മനോഹരമായ ചിത്രം പങ്കുവച്ച് സന്തോഷം കുറിച്ച് മലയാളത്തിന്റെ പ്രിയഗായകൻ എം.ജി ശ്രീകുമാർ.

‘നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടും,

ദൈവാധീനം കൊണ്ടും, ഇന്ന്

ഞങ്ങളുടെ ആനിവേഴ്സറി ആണ് .

ലവ് യൂ ഓൾ’ എന്നാണ് പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ചുള്ള ചിത്രത്തിനൊപ്പം താരം കുറിച്ചത്.

‘എണ്‍പതാം വയസ്സിലും നിന്റെ കൈ ഇങ്ങനെ ചേര്‍ത്തുനിര്‍ത്തി എനിക്ക് പറയണം, ഹാപ്പി ആനിവേഴ്‌സറി എന്ന്’ - ലേഖ കുറിച്ചതിങ്ങനെ. നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്നത്.