Friday 07 February 2025 03:23 PM IST : By സ്വന്തം ലേഖകൻ

‘നിന്റെ സ്‌നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’: സന്തോഷം പങ്കുവച്ച് മുന്ന

munna

വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് നടൻ മുന്ന സൈമണ്‍. ‘ഹാപ്പി ആനിവേഴ്‌സറി റ്റു അസ്, നിന്റെ സ്‌നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഐ ലവ് യൂ ബെറ്റി’ എന്നാണ് മുന്ന കുറിച്ചത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മുന്ന സൈമണ്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും, അമ്മയുടെ പരിപാടികളിലുമെല്ലാം മുന്ന സജീവമാണ്.