Saturday 09 March 2024 02:41 PM IST : By സ്വന്തം ലേഖകൻ

സന്തോഷത്തിന്റെ ടേബിൾ മൗണ്ടൻ...മനോഹരമായ വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് നദിയ മൊയ്തു

nadia

ദക്ഷിണാഫ്രിക്കയിലെ കേപ് ഉപദ്വീപിലെ ടേബിൾ മൗണ്ടന്റെ മുകളില്‍ നിന്നുള്ള തന്റെ മനോഹരമായ വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് നടി നദിയ മൊയ്തു.

കേപ് ടൗണിനോടു ചേർന്ന് ടേബിൾ ബേയ്ക്കഭിമുഖമായാണ് ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മുകള്‍വശം ഒരു മേശ പോലെ പരന്നതായതിനാലാണ് ഈ പേര് ലഭിച്ചത്. ടേബിൾ ക്ലോത്ത് എന്നു വിളിക്കുന്ന ഒരു വെളുത്ത മേഘപടലം ഈ പർവതത്തെ ആവരണം ചെയ്തു കാണാം.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നദിയ നിരവധി ചിത്രങ്ങളാണ് ഇവിടെ നിന്ന് ഇന്‍സ്റ്റഗ്രമിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.