Wednesday 03 January 2024 12:09 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും ഒക്കെ കണ്ടവള്‍’: പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ നേർന്ന് നവ്യ നായര്‍

navya-nair

പ്രിയപ്പെട്ടവൾക്ക് ജൻമദിനാശംസകൾ നേർന്ന്, ജന്മദിനം ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ച് നടി നവ്യ നായര്‍.

‘സന്ധ്യ...എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും ഒക്കെ കണ്ടവള്‍… കൊച്ചു കൊച്ചു സന്തോഷങ്ങള്‍. എത്ര കൊടുത്താലും മതി വരാത്ത കാലത്തു ചെറിയ കാര്യങ്ങളിലും സന്തോഷിക്കുന്ന ചിലരുണ്ട് കൂടെ എന്നതാണെന്റെ അഹങ്കാരം... ബര്‍ത്ത്‌ഡേയ്‌സ് ഒന്നും ഓര്‍ക്കാത്ത എന്നെ ഓര്‍മ്മിപ്പിച്ചത് അമ്മയാണ്, ഈ സന്തോഷം കാണുമ്പോള്‍ ഓര്‍മപ്പെടുത്തലിന് നന്ദി പറയാതെ വയ്യാ... ഒരായിരം ജന്മദിനങ്ങള്‍ താന്‍ എന്റെ കൂടെ ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു...’.– നവ്യ കുറിച്ചു. ഇരുവരുടെയും സ്‌നേഹബന്ധം സൂചിപ്പിക്കുന്ന വിഡിയോയും നവ്യ പങ്കുവച്ചു.

നിരവധി ആളുകളാണ് സന്ധ്യയ്ക്ക് കമന്റുകളുമായി എത്തുന്നത്.