Tuesday 11 March 2025 10:55 AM IST : By സ്വന്തം ലേഖകൻ

ധ്യാന്‍ ശ്രീനിവാസന്റെ ‘ഒരു വടക്കൻ തേരോട്ടം’: ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നറിന്റെ ഫസ്റ്റ് ലുക്ക് എത്തി

dhyan

ധ്യാന്‍ ശ്രീനിവാസനെയും നവാഗത ദിൽന രാമകൃഷ്ണനെയും പ്രധാന കഥാപാത്രങ്ങളാക്കി ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഒരു റൊമാന്റിക് ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രമെന്നാണ് സൂചന.

ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സനു അശോക്. മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ എന്നിവരെ കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

ഛായാഗ്രഹണം: പവി കെ പവൻ. എഡിറ്റിങ്: ജിതിൻ ഡി കെ, കലാസംവിധാനം: ബോബൻ. കോ പ്രൊഡ്യൂസേഴ്സ്: സൂര്യ എസ് സുബാഷ് (സൂര്യ എസ് സിനിമാസ്), ജോബിൻ വർഗ്ഗീസ് (വിവോക്സ് മൂവി ഹൗസ്), എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: സുനിൽ നായർ, സനൂപ്.എസ്, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ. വിതരണം: ഡ്രീം ബിഗ് ഫിലിംസ്.