കൊച്ചുമകന്റെ തലയില്‍ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണം നടത്തുന്ന തന്റെ രസികൻ വിഡിയോ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം റഹ്മാൻ. കൊച്ചുമകന്റെ സ്പൈക് ഹെയര്‍സ്റ്റൈല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കൊച്ചുമകനുമായി താരം വിഡിയോയ്ക്ക് പോസ് ചെയ്യുന്നതും കാണാം. ‘അനിമല്‍’ സിനിമയിലെ ഗാനത്തിന്റെ അകമ്പടിയോടെയാണ് വിഡിയോ. ‘ചുമ്മാ ഒരു തമാശയ്ക്ക്’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.