സഹോദരി സാധിക അയ്യപ്പന്റെ വിവാഹച്ചടങ്ങിൽ വേറിട്ട കോസ്റ്റ്യൂമുമായി നടി സാനിയ അയ്യപ്പൻ. ‘ഇതെന്റെ സഹോദരിയുടെ കല്യാണം’ എന്നെഴുതിയ സാനിയയുടെ വസ്ത്രമായിരുന്നു ചടങ്ങിലെ ഒരു ആകർഷണം.
സാസ്വത് കേദർ നാദ് എന്നാണ് സാധിക അയ്യപ്പന്റെ വരന്റെ പേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വിഡിയോയും സാനിയ പങ്കുവച്ചിട്ടുണ്ട്.
ഡാൻസും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം സാനിയ ഒരാഘോഷമാക്കി മാറ്റി. സുഹൃത്തുക്കളായ റംസാൻ, അപർണ തോമസ് തുടങ്ങിയവർ വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിൽ പങ്കെടുത്തു.