Thursday 03 April 2025 11:36 AM IST : By സ്വന്തം ലേഖകൻ

ഫഹദ് ഫാസിലെന്നും അമീർ ഖാനെന്നും തെറ്റിദ്ധരിച്ച ആൾ...ഇതാണ് ഷെന്‍ ട്രയാഡിന്റെ അധിപന്‍

rick-yune

മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാൻ’ റിലീസിനു മുമ്പ് ചിത്രവുമായി ബന്ധപ്പെട്ട് ഏറെ ആകാംക്ഷ ജനിപ്പിച്ചത് ചുവന്ന ഡ്രാഗണിന് പിന്നിലെ മുഖം ആരുടേതാണെന്നതാണ്. ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പായി പുറം തിരിഞ്ഞുനില്‍ക്കുന്ന ആ ഡ്രാഗണ്‍മാന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കൂടി എത്തിയതോടെ പ്രേക്ഷകരുടെ ആകാംക്ഷ ആകാശത്തോളമുയര്‍ന്നു.

ഫഹദ് ഫാസിൽ, ആമിര്‍ ഖാന്‍ ഉൾപ്പടെ പലരുടെയും പേര് പ്രചരിച്ചിരുന്നുവെങ്കിലും ആഫ്രോ - ചൈനീസ് നെക്‌സസായ ഷെന്‍ ട്രയാഡിന്റെ അധിപനായ ഷെന്‍ലോങ് ഷെന്‍ എന്ന കഥാപാത്രമായി എത്തിയത് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, നിഞ്ജ അസാസിന്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ തിളങ്ങിയ റിക്ക് യൂൻ ആണ്.

ഇപ്പോഴിതാ, കൊറിയന്‍ വംശജനായ യുഎസ് നടന്‍ റിക്ക് യൂനിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

അബ്രാം ഖുറേഷിയുടെ കരുത്തനായ എതിരാളിയായി റിക്ക് യൂനിന്റെ കഥാപാത്രം എത്തുമ്പോള്‍ എല്‍ 3 യില്‍ പോരാട്ടം പൊടിപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.