Saturday 13 January 2024 11:56 AM IST : By സ്വന്തം ലേഖകൻ

തിരമാലകൾ തഴുകിപ്പോകുന്ന നനഞ്ഞ മണലിൽ‌ മനോഹരിയായി... ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് ശാന്തി ബാലചന്ദ്രൻ

santhy-balachandran

കടൽത്തീരം പശ്ചാത്തലമാക്കിയുള്ള തന്റെ മനോഹരമായ ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവച്ച് നടി ശാന്തി ബാലചന്ദ്രൻ. ഇതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കടൽത്തീരത്ത് തിരമാലകൾ തഴുകിപ്പോകുന്ന നനഞ്ഞ മണലിൽ‌, സാരിയണിഞ്ഞു കിടക്കുന്ന ശാന്തിയാണ് വിഡിയോയിൽ. ഹാസിഫ് ആബിദ ഹക്കീം ആണ് ഫൊട്ടോഗ്രഫർ.

2017ൽ തരംഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ശാന്തി, ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നിവയിലൂടെ ശ്രദ്ധേയയായി. ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത ‘എന്നെന്നും’ ആണ് ശാന്തിയുടെ പുതിയ ചിത്രം.