Wednesday 10 January 2024 10:18 AM IST : By സ്വന്തം ലേഖകൻ

സുരേഷ് - വിനു കൂട്ടുകെട്ടിലെ വിനു ഇനി ഓർമ...ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം

vinu

കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. കോയമ്പത്തൂരിലായിരുന്നു അന്ത്യം. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്.

കുസൃതികാറ്റ് (1995), മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്‌ത (1995) , ആയുഷ്മാൻ ഭവ (1998) , ഭർത്താവുദ്യോഗം ( 2001) കണിച്ചുകുളങ്ങരയിൽ സി ബി ഐ (2008) എന്നീ ചിത്രങ്ങളിൽ സംവിധാന പങ്കാളിത്തം നിർവഹിച്ചിട്ടുണ്ട് .

രോഗബാധിതനായി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതെന്നാണ് വിവരം .

ഒരു സൈക്കോ ത്രില്ലർ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലായിരുന്നു.