Thursday 16 September 2021 12:28 PM IST : By സ്വന്തം ലേഖകൻ

യാത്രകളെ പ്രണയിക്കുന്ന ചേട്ടനൊപ്പം പെങ്ങളൂട്ടിയും: പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വിസ്മയ മോഹൻലാല്‍

vismaya

സഹോദരൻ പ്രണവിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് വിസ്മയ മോഹൻലാല്‍. ട്രക്കിങ് നടത്തിയും മലനിരകളിൽ കൂടാരം ഉറപ്പിച്ച് താമസിച്ചുമൊക്കെ യാത്ര ആസ്വദിച്ചതിന്റെ ചിത്രങ്ങളാണ് താരപുത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്.

എഴുത്തിന്റെയും വരകളുടെയും നാടകാഭിനയത്തിന്റെയുമൊക്കെ ലോകത്താണ് വിസ്മയ. ആയോധന കലയിലും ഏറെ താൽപ്പര്യമുണ്ട്.

താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നൊരു പുസ്തകവും വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു.