അമ്മയുടെ കൈപിടിച്ച് പാട്ടിന്റെ ‘ആനന്ദപ്പമ്പ’യിൽ...മൈത്രേയിയുടെ ഗാനം ഏറ്റെടുത്ത് ആസ്വാദകർ
Mail This Article
×
മലയാളികളുടെ പ്രിയഗായികയാണ് മൃദുല വാരിയർ. മൃദുലയുടെ മകൾ മൈത്രേയിയും അമ്മയുടെ വഴിയേ പാട്ടിന്റെ ലോകത്തേക്കെത്തിക്കഴിഞ്ഞു. മൈത്രേയിയുടെ ആദ്യ ഭക്തിഗാനമാണ് ‘ആനന്ദപ്പമ്പ’. ‘അയ്യപ്പദർശനം കഴിഞ്ഞ് ആനന്ദചിത്തയായി, ആനന്ദഭൈരവിയിൽ ആടി പാടിക്കൊണ്ട് ആനന്ദപ്പമ്പ അണയുകയാണ്...ആദ്യമായി അയ്യപ്പ സ്വാമിയേ കാണാൻ പോകുന്ന കന്നിസ്വാമിമാരോട് ആനന്ദചിത്തനായ അയ്യപ്പസ്വാമിയെക്കുറിച്ച് പറയാൻ...ആനയോളം ആനന്ദം പകർന്ന് ആനന്ദാശ്രു നൽകാൻ ആനന്ദപ്പമ്പയ്‌ക്ക് കഴിയട്ടെ...സ്വാമിയേ ശരണം അയ്യപ്പ!’ എന്നാണ് ഗാനം പങ്കുവച്ച് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. രഞ്ജിത്ത് രാജൻ ആണ് പാട്ട് എഴുതി സംഗീതം പകർന്നിരിക്കുന്നത്. മനോഹരമായ ഈ അയ്യപ്പഭക്തിഗാനം ഇതിനോടകം ആസ്വാദകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.
Mridula Varier's Daughter Maithreyi Debuts with Ayyappan Song 'Aanandapampa':