‘ദൈവം ഞങ്ങൾക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് നീ’: ശ്വേതയ്ക്ക് പിറന്നാൾ ആശംസകളുമായി സുജാത
Mail This Article
×
മകളും ഗായികയുമായ ശ്വേത മോഹന് പിറന്നാൾ ആശംസകളുമായി ഗായിക സുജാത മോഹൻ.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്വേതയ്ക്ക് ജന്മദിനാശംസകൾ. ആരോഗ്യവും സ്നേഹവും സന്തോഷവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ കഴിയട്ടെ. ദൈവം ഞങ്ങൾക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് നീ. വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തത്ര ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് കുടുംബത്തിന്റെ മനോഹരമായ ചിത്രങ്ങളുടെ കൊളാഷിനൊപ്പം സുജാത സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നിരവധിയാളുകളാണ് ശ്വേതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Sujatha Mohan's Heartfelt Birthday Wishes to Shweta Mohan: