ഇതെന്തോന്ന് ‘മിനാറ്റി’ എന്ന് പ്രേക്ഷകർ...ട്രോളുകൾ ഏറ്റുവാങ്ങി ആൻഡ്രിയ
Mail This Article
തെന്നിന്ത്യൻ സിനിമയുടെ പ്രിയ നായികയായ ആൻഡ്രിയ ജെർമിയ ഒരു മികച്ച ഗായിക കൂടിയാണ്. സിനിമയിലുൾപ്പടെ സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ആൻഡ്രിയയുടെ മ്യൂസിക് പ്രൊഗ്രാമുകളും ഏറെ പ്രശസ്തമാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു സ്‌റ്റേജ് ഷോയിൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘ആവേശ’ത്തിലെ ‘ഇല്ലുമിനാറ്റി’ എന്ന ഗാനം പാടി ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ആൻഡ്രിയ.
തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രിയ ഗാനം സ്റ്റേജിൽ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ ആൻഡ്രിയ പാടുന്നതിന്റെ വിഡിയോയും വൈറൽ ആണ്. ഇതിനാണ് ഇപ്പോൾ ട്രോളുകൾ വരുന്നത്. ‘ഇല്ലുമിനാറ്റി’ പാട്ടിനെ ആൻഡ്രിയ നശിപ്പിച്ചു, രംഗണ്ണൻ ഇറങ്ങി ഓടി കാണും തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്.
ജീത്തു മാധവൻ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രമാണ് ‘ആവേശം’. സിനിമയിലെ പാട്ടുകൾ ഒരുക്കിയത് സുഷിൻ ശ്യാമാണ്. റാപ്പർ ഡാബ്സിയാണ് തരംഗമായി മാറിയ ‘ഇല്ലുമിനാറ്റി’ ആലപിച്ചത്.