‘എന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി’: ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി സിദ്ധാർഥ് മേനോൻ
Mail This Article
താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സർജറിക്കു വിധേയനാകേണ്ടി വന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയ കുറിപ്പുമായി ഗായകൻ സിദ്ധാർഥ് മേനോൻ.
കുറച്ചുകാലമായി സ്റ്റേജ് ഷോകളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു താരം. ആരോഗ്യപരമായ കാരണങ്ങളായിരുന്നു അതിന്റെ കാരണമെന്നു വ്യക്തമാക്കുകയാണ് സിദ്ധാർഥ്.
‘എന്താണ് സംഭവിച്ചതെന്ന് ചോദിച്ച എല്ലാവർക്കും...
എനിക്ക് ഒരു ഡിസ്റ്റൽ ബൈസെപ്‌സ് ടെൻഡൻ റപ്ചർ സംഭവിച്ചു, അതുകൊണ്ടാണ് ഞാൻ കളിക്കളത്തിൽ നിന്നും സ്റ്റേജിൽ നിന്നും വിട്ടുനിന്നത്... ഇന്ന്, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനകളും കൊണ്ട്, എന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. എനിക്ക് ലഭിച്ച എല്ലാ സന്ദേശങ്ങൾക്കും, എല്ലാ കോളുകൾക്കും, എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ ഘട്ടം കഠിനമാണ്, പക്ഷേ ഞാൻ അതിനേക്കാൾ കടുപ്പക്കാരനാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ഞാൻ വളരെ പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്ന് എനിക്കറിയാം... കൂടുതൽ ശക്തനായും ആരോഗ്യവാനായും, കൂടുതൽ സ്നേഹത്തോടെയും. എന്നെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം. നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’.– ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം സിദ്ധാർത്ഥ് കുറിച്ചു.
സിദ്ധാർത്ഥിന്റെ പോസ്റ്റിനു താഴെ നിരവധിയാളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.