‘ഇത്ര മനോഹരമായി പാടുമായിരുന്നോ’ എന്ന് ആരാധകർ: ബീച്ചിലിരുന്നു പാടുന്ന ഉഷയുടെ വിഡിയോ വൈറൽ
Mail This Article
ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ സഹനടിയായിരുന്നു ഉഷ. 1988-ൽ പുറത്തിറങ്ങിയ ‘കണ്ടത്തും കേട്ടതും’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഉഷ മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾക്കു ജീവൻ പറഞ്ഞു.‘കിരീട’ത്തിൽ മോഹൻലാലിന്റെ സഹോദരയുടെ വേഷം ഏറെ ശ്രദ്ധേയമായി. എന്നാൽ വിവാഹത്തോടെ സിനിമയിൽ ചെറിയ ഇടവേളയെടുത്ത താരം സമീപകാലത്ത് വീണ്ടും അഭിനയരംഗത്ത് സജീവമാണ്.
ഇപ്പോഴിതാ, ആലപ്പുഴ ബീച്ചിൽ ഇരുന്ന് ഗാനം ആലപിക്കുന്ന ഉഷ ഹസീനയുടെ വിഡിയോയാണ് വൈറലാകുന്നത്. ‘മൈനാകം കടലിൽ നിന്നുയരുന്നുവോ’ എന്ന ഗാനമാണ് ഉഷ മനോഹരമായി പാടുന്നത്. ഉഷയുടെ ഗാനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
1981ൽ പുറത്തിറങ്ങിയ ‘തൃഷ്ണ’ എന്ന ചിത്രത്തിനായി എസ് ജാനകി പാടിയതാണ് ‘മൈനാകം കടലിൽ നിന്നുയരുന്നുവോ’. വരികളെഴുതിയത് ബിച്ചു തിരുമല.