‘ഹേയ് മൈ തങ്കപ്പൂവേ’: അവന്തികയ്ക്കൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് അഭിരാമി
Mail This Article
×
മലയാളത്തിന്റെ പ്രിയഗായികയും അഭിനേത്രിയുമാണ് അഭിരാമി സുരേഷ്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ അഭിരാമി പങ്കിടാറുണ്ട്. ഇപ്പോഴിതാ, സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ മകൾ അവന്തികയ്ക്കൊപ്പമുള്ള തന്റെ ചില മനോഹരചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് അഭിരാമി.
‘ഹേയ് മൈ തങ്കപ്പൂവേ’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഭിരാമി കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
സംഗീതത്തോടൊപ്പം ഉട്ടോപ്യ എന്ന ഫുഡ് കഫെയും, ആമിന്റോ എന്ന എത്തനിക് വെയര്‍സിന്റെ ബിസിനസും അഭിരാമിയ്ക്കുണ്ട്.
Abhirami Suresh's Adorable Photos with Niece Avantika: