‘ഈ കുട്ടി ഇത്രയും വളര്‍ന്നു, വലിയൊരു സംവിധായകനും തിരക്കഥാകൃത്തും ഗായകനുമാകുമെന്ന് അറിഞ്ഞില്ല’: ഓർമ്മച്ചിത്രവുമായി റിമി
Mail This Article
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ച് ഗായിക റിമി ടോമി. 2004 - ലെ ചിത്രമാണ് റിമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
‘വര്‍ഷം 2004. കൂടെ പാടിയ ഈ കുട്ടി ഇത്രയും വളര്‍ന്നു, വലിയൊരു സംവിധായകനും തിരക്കഥാകൃത്തും ഗായകനും സ്റ്റേജ് പെര്‍ഫോമറുമാകുമെന്ന് അറിഞ്ഞില്ല’ എന്നാണ് സംഗീതസംവിധായകന്‍ ദീപക് ദേവിനെ ടാഗ് ചെയ്ത് ചിത്രത്തിനൊപ്പം റിമി കുറിച്ചത്. റിമിയും വിനീതും മൈക്കുമായി നില്‍ക്കുന്ന ചിത്രമാണിത്.
‘ഒരുപാട് നല്ല ഓര്‍മകള്‍. എന്റെ തുടക്കകാലത്ത് സ്‌റ്റേജ് പെര്‍ഫോര്‍മര്‍ എന്ന നിലയിലും സഹഗായിക എന്ന നിലയിലും നിങ്ങള്‍ വലിയ പ്രചോദനമായിരുന്നു. നന്ദി’ എന്നാണ് റിമിയുടെ പോസ്റ്റിനു താഴെ വിനീത് കമന്റിട്ടത്. റിമിയുടെ ചിത്രവും കുറിപ്പും ഇതിനോടകം വൈറലാണ്.