ഇനി ജീവിതത്തിന്റെ ശ്രുതിയും താളവുമായി...അരവിന്ദ് വേണുഗോപാൽ വിവാഹിതനായി
Mail This Article
×
ഗായകൻ ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോഡലും നര്‍ത്തകിയുമായ സ്‌നേഹ അജിത്താണ് വധു. കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു ചടങ്ങുകൾ.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അരവിന്ദ് വേണുഗോപാലിന്റെയും സ്നേഹയുടെയും വിവാഹം നിശ്ചയം.
‘ദ് ട്രെയ്ന്‍’ എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാൽ ആദ്യമായി പാടിയത്.‘സണ്‍ഡേ ഹോളിഡേ’, ‘ലൂക്ക’, ‘ഹൃദയം’, ‘മധുര മനോഹര മോഹം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘ബസൂക്ക’യില്‍ സ്നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Aravind Venugopal and Sneha Ajith Tie the Knot: