ADVERTISEMENT

അകാലത്തിൽ പൊലിഞ്ഞ മകൾ നന്ദനയുടെ ജന്മദിനത്തിൽ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ഗായിക കെ എസ് ചിത്ര. മകൾക്ക് ജന്മദിനാശംസകൾ നേര്‍ന്ന എഴുത്തില്‍ ‘സ്വർഗത്തിലെ മാലാഖ കുഞ്ഞെന്നാണ്’ ചിത്ര വിശേഷിപ്പിച്ചത്.  

ചിത്രയുടെ കുറിപ്പ് വായിക്കാം; 

ADVERTISEMENT

‘‘ഞങ്ങളുടെ പ്രിയപ്പെട്ട മകൾ, സ്വർഗത്തിലെ മാലാഖയായവൾ. നീ ഞങ്ങളെ വിട്ട് നേരത്തെ പോയി. നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. എന്നാൽ ചിലപ്പോൾ നല്ല കുട്ടികളെ സ്വർഗത്തിലാവശ്യമുണ്ടായിരിക്കും. നീ അവരിൽ ഒരാളാണ്. എന്നും സ്നേഹിക്കുന്ന മകളും, കുഞ്ഞ് മാലാഖയും. നീ ഞങ്ങളിലെന്നും ജീവിക്കും. പിറന്നാൾ ആശംസകൾ നന്ദന.’’

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ 2002 ലാണ് കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. 2011 ല്‍ ദുബായിലെ വില്ലയില്‍ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.

ADVERTISEMENT
KS Chithra's Heartfelt Tribute to Daughter Nandana:

KS Chithra remembers her late daughter Nandana on her birthday. Nandana, who passed away in 2011, is remembered as a 'heavenly angel' in the touching tribute.

ADVERTISEMENT
ADVERTISEMENT