ആരാധകരെ ആവേശത്തിൽ ആറാടിച്ച് ‘ഒരു പേരെ വരലാര്...’: പുതിയഗാനവും ഹിറ്റ്
Mail This Article
×
തമിഴ് സിനിമയുടെ താരചക്രവർത്തി വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയിലെ പുതിയഗാനം ഹിറ്റ്. ‘ഒരു പേരെ വരലാര്...’ എന്നാരംഭിക്കുന്ന ഗാനത്തിന് അനിരുദ്ധ് രവിചന്ദറാണ് ഈണം നൽകിയിരിക്കുന്നത്. വിശാൽ മിശ്രയും അനിരുദ്ധും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് വിജയ് എത്തുന്നത്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും താരനിരയിലുണ്ട്. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
Vijay's 'Jananayakan' New Song a Hit: