‘നല്ല കുട്ടികളെ സ്വർഗത്തില്‍ ആവശ്യമുണ്ടായിരിക്കും, നീ അവരിൽ ഒരാളാണ്’: ഹൃദയം തൊടും കുറിപ്പുമായി കെ.എസ്.ചിത്ര
Mail This Article
മകളുടെ ജന്മവാര്‍ഷികദിനത്തില്‍ ഹൃദയം തൊടും കുറിപ്പുമായി മലയാളത്തിന്റെ ഗായിക കെ.എസ്.ചിത്ര.
‘ഞങ്ങളുടെ പ്രിയപ്പെട്ട മകൾ, സ്വർഗത്തിലെ മാലാഖയായവൾ. നീ ഞങ്ങളെ വിട്ട് നേരത്തെ പോയി. നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. എന്നാൽ ചിലപ്പോൾ നല്ല കുട്ടികളെ സ്വർഗത്തിലാവശ്യമുണ്ടായിരിക്കും. നീ അവരിൽ ഒരാളാണ്. എന്നും സ്നേഹിക്കുന്ന മകളും, കുഞ്ഞ് മാലാഖയും. നീ ഞങ്ങളിലെന്നും ജീവിക്കും. പിറന്നാൾ ആശംസകൾ നന്ദന’ എന്നാണ് മകളുടെ ചിത്രം പോസ്റ്റ് ചെയ്ത് ചിത്ര കുറിച്ചത്.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ2011ല്‍ ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരി നന്ദന മരണപ്പെടുകയായിരുന്നു.