‘പുറത്ത് ചിതയെരിയുന്നു...ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം...’: ഹൃദയത്തിൽ തൊടുന്ന കുറിപ്പ്
Mail This Article
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്.
ശ്രീനിവാസനെ അവസാനമായി ഒരു നോക്കു കാണാനെത്തിയതിന്റെ ചിത്രം പങ്കുവച്ച് ഹൃദയത്തിൽ തൊടുന്ന ഒരു വരിയാണ് ഗാനരചയിതാവ് രാജീവ് ആലുങ്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘പുറത്ത് ചിതയെരിയുന്നു...ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം...’ എന്നാണ് ശ്രീനിയുടെ ഭാര്യ വിമലയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് രാജീവ് കുറിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 8.30നാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.