‘ആ വിഡിയോയ്ക്ക് താഴെയുള്ളത് ഭയങ്കര വൃത്തിക്കെട്ട കമന്റുകള്‍...’: പ്രതികരിച്ച് അഭയ ഹിരൺമയി
Mail This Article
തന്റെ ഒരു സംഗീത പരിപാടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു താഴെ വന്ന മോശം കമന്റുകളിൽ പ്രതികരണവുമായി ഗായിക അഭയ ഹിരൺമയി. അഭയയുടെ വസ്ത്ര ധാരണത്തെ പറ്റിയുള്ളതായിരുന്നു കമന്റുകളിൽ ഏറെയും.
ഈ കമന്റുകളെ കുറിച്ചാണ് ഒരു പൊതുപരിപാടിയിൽ അഭയ മനസുതുറന്നത്.
‘രണ്ട് മൂന്ന് ദിവസം മുൻപ് ഞാൻ ഒരു പരിപാടി ചെയ്തിരുന്നു. ഞാനൊരു ഗ്രീൻ ഡ്രെയ് ആയിരുന്നു ധരിച്ചിരുന്നത്. സ്റ്റേജിൽ ഞാൻ ഡാൻസൊക്കെ ചെയ്യുന്നുണ്ട്. അതിന് താഴെ വരുന്ന കമന്റുകൾ എന്ന് പറയുന്നത് അത്രയും മോശപ്പെട്ടതായിരുന്നു. ഭയങ്കര വൃത്തിക്കെട്ട കമന്റുകളാണ്. ഞാനൊരു ആർട്ടിസ്റ്റ് ആണ്. സ്റ്റേജിൽ കയറുന്ന സമയത്താണ് ഞാനൊന്റെ ബ്രെയിൻ സ്വിച്ച് ഓഫ് ചെയ്യുന്നത്. അല്ലാത്ത സമയങ്ങളിലെല്ലാം പ്രോഗ്രാമിനെ കുറിച്ചൊക്കെയാണ് ചിന്തിക്കുന്നത്. സ്റ്റേജിൽ കയറുമ്പോൾ ഞാനൊന്റെ ബ്രെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഓഡിയൻസിനായി ഡാൻസ് കളിക്കും. എന്നെ സംബന്ധിച്ച് മുന്നിലിരിക്കുന്ന ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കണം. ഞാനും എന്റർടെയ്ൻ ആയാൽ മാത്രമെ കാണികളെ എന്റർടെയ്ൻ ചെയ്യിക്കാൻ സാധിക്കൂ. അങ്ങനെ എന്റർടെയ്ൻ ആയി, ഞാൻ എന്റെ രീതിക്ക് ഡാൻസ് ചെയ്ത്, അവർക്ക് വേണ്ടി പാട്ട് പാടുന്നതിനെതിരെയാണ് മോശം കമന്റുകൾ വരുന്നത്’.– എന്നാണ് അഭയ ഹിരണ്മയി പറഞ്ഞത്.