ADVERTISEMENT

മരിക്കുന്നതിന് കുറച്ച് കാലം മുമ്പ് വരെ ഗായിക അമൃത സുരേഷിന്റെ പിതാവ് തന്റെ സ്ഥാപനത്തിൽ ഉണ്ടായിരുന്നുവെന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലെ ഭാരവാഹി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനെ തുടർന്ന്, മക്കളായ അമൃതയും അഭിരാമിയും സുരേഷിനെ അവസാന കാലത്ത് സംരക്ഷിച്ചില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായി. ഇപ്പോഴിതാ, ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുരേഷിന്റെ ഭാര്യ ലൈല. വ്യാജ പ്രചരണങ്ങളെത്തുടർന്ന് കുടുംബം നേരിട്ട സൈബർ ആക്രമണത്തിനുള്ള മറുപടി കൂടിയാണ് ലൈലയുടെ വാക്കുകൾ.

സുരേഷിന്റെ ചേട്ടന്റെ ഭാര്യയും സഹോദരിയും സന്ദർശിക്കാൻ എത്തിയപ്പോൾ അവരുടെ സാന്നിധ്യത്തിലാണ് ലൈലയുടെ പ്രതികരണം.

ADVERTISEMENT

‘‘ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് പതിനാറ് വർഷമായി. അതിനെ അഭിമുഖീകരിച്ച് മുന്നോട്ട് പോകുക എന്നത് മാത്രമേയുള്ളു. നിങ്ങൾ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം അമൃതയുടെ അച്ഛൻ 96 വയസുള്ള ആളായിരുന്നില്ല, വൃദ്ധസദനത്തിൽ കൊണ്ടിടാൻ. മരിക്കുമ്പോൾ അറുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ള ആളായിരുന്നു. സ്വതന്ത്ര്യമായി ‌ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം.

അച്ഛനെ ജീവിനെപ്പോലെ കാണുന്ന മക്കളാണ് എന്റേത്. ഗോപി സുന്ദർ വന്നശേഷമാണ് സുരേഷ് മാറി താമസിക്കാൻ തുടങ്ങിയത് എന്നൊക്കെ പറയുന്നത് കേട്ടു. അതൊന്നുമല്ല കാരണം. ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ അച്ഛന്റെ നിരവധി വിഡിയോകൾ ഞാൻ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ. മക്കൾ ഹാപ്പിയായി ഇരിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന അച്ഛനായിരുന്നു അദ്ദേഹം. അല്ലാതെ ആരുടേയും സ്വാതന്ത്ര്യത്തിന് അദ്ദേഹം കൂച്ച് വിലങ്ങിടാറില്ല.

ADVERTISEMENT

ഞങ്ങളുടെ തലവിധിയാണ് ഗോസിപ്പുകൾ കാരണം വിഷമം അനുഭവിക്കുക എന്നത്. ഞങ്ങൾ മരിക്കുന്നത് വരെ അതുണ്ടാകും. ഈ കടമ്പയും ഞങ്ങൾ കടക്കും. ആത്മഹത്യ ചെയ്യില്ല. ദൈവം തന്ന ജീവൻ നശിപ്പിക്കാൻ ഞങ്ങൾക്ക് അവകാശമില്ല.

വിഷമം കൊണ്ടാണ് ഇതെല്ലാം ഞാൻ ഇവിടെ പറയുന്നത്. ഇതിന് മുമ്പ് ഒരിക്കലും ഞാൻ ഇതുപോലെ സംസാരിച്ചിട്ടില്ല. ആ മനുഷ്യന്റെ ആത്മാവ് സമാധാനത്തോടെ ഇരുന്നോട്ടെ. ഞാനും വൃദ്ധസദനത്തിൽ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടം. എന്റെ സ്വകാര്യത, എന്റെ പ്രാർത്ഥന, എന്റേതായ സമയം അതെല്ലാം എനിക്ക് വേണം. അതിനൊരു സമയം വരുമ്പോൾ ഞാനും സുരേഷ് ഭാഗമായതുപോലുള്ള കമ്യൂണിന്റെ ഭാഗമാകും’’.– ലൈല പറയുന്നു.

ADVERTISEMENT

ഒരു ചർച്ചയിലെ ചില വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് അച്ഛനെ ഉപേക്ഷിച്ചു എന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കാണുക എന്നത് വേദനാജനകമാണെന്നും വ്യാജ വാർത്തകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി നടപടിയെടുക്കും എന്നും അമൃതയും അഭരാമിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Amrutha Suresh's Father's Final Days: Wife Clarifies Amidst Cyberattacks:

Addressing the viral social media discussions and cyberattacks regarding the care of her late husband Suresh, Laila, wife of singer Amrutha Suresh's father, has refuted claims that her children neglected him. She clarified that Suresh was only 62 years old at the time of his death and preferred an independent life, emphasizing her children's deep love for him and refuting rumors linking his move to Gopi Sundar's presence.

ADVERTISEMENT