‘ശസ്ത്രക്രിയ കാരണം കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു വീട്ടിലെ ഈ പാട്ടുകാരൻ’: വിഡിയോ പങ്കുവച്ച് അഞ്ജു ജോസഫ് Anju Joseph's Romantic Duet with Husband Goes Viral
Mail This Article
×
ഭർത്താവിനൊപ്പം പാട്ടുപാടുന്ന വിഡിയോ പങ്കുവച്ച് ഗായിക അഞ്ജു ജോസഫ്. ‘ഒന്നാം വട്ടം കണ്ടപ്പം’ എന്ന ഗാനമാണ് അഞ്ജുവും ഭർത്താവ് ആദിത്യയും ചേർന്ന് ആലപിക്കുന്നത്.
‘കാൽമുട്ടിന് ശസ്ത്രക്രിയ ചെയ്തതു കാരണം കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു വീട്ടിലെ ഈ പാട്ടുകാരൻ. ഇപ്പോൾ ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം അഞ്ജു കുറിച്ചത്.
രണ്ടുപേരുടെയും ആലാപനം അതിമനോഹരമാണെന്ന് ആരാധകർ പറയുന്നു. ഇരുവരുടെയും ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളുടെ ലിസ്റ്റും ചിലർ കമന്റായി കുറിച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ ആരാധകശ്രദ്ധ നേടിയ ഗായികയാണ് അഞ്ജു ജോസഫ്. സിനിമ പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവമാണ്.
Anju Joseph's Romantic Duet with Husband Goes Viral: