‘എന്റെ പ്രിയപ്പെട്ട വിജുമോന് ജന്മദിനാശംസകള്‍’: ചിത്രം പങ്കുവച്ച് കുറിപ്പുമായി സുജാത മോഹന്‍ Sujata Mohan's Heartfelt Birthday Wishes for Vijay Yesudas
Mail This Article
×
ഗായകന്‍ വിജയ് യേശുദാസിന്റെ 47 – ാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ആശംസകളുമായി ഗായിക സുജാത മോഹന്‍. ‘എന്റെ പ്രിയപ്പെട്ട വിജുമോന് ജന്മദിനാശംസകള്‍’എന്നാണ് വിജയ് യേശുദാസിന്റെ ചിത്രം പോസ്റ്റ് ചെയ്ത് സുജാത തന്റെ സ്‌നേഹം കുറിച്ചത്.
യേശുദാസിന്റെ കുടുംബവുമായി വളരെ അടുത്ത സൗഹൃദമാണ് സുജാതയ്ക്ക്. ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസിനൊപ്പവും മകൻ വിജയ് യേശുദാസിനൊപ്പവും സുജാത സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2000-ല്‍ പിന്നണി ഗാനരംഗത്തെത്തിയ വിജയ് യേശുദാസ്, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര ഗായകരിലൊരാളാണ്. കരിയറിലെ 25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് വിജയ് ഈ ജന്മദിനം ആഘോഷിക്കുന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിയാളുകളാണ് വിജയ്ക്ക് ആശംസകളുമായി എത്തുന്നത്.
Sujata Mohan's Heartfelt Birthday Wishes for Vijay Yesudas: