ADVERTISEMENT

ഗായിക റിമി ടോമിയുടെ ആരാധകനായ കാൻസർ സർവൈവറായ അരുൺ പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് ഹൃദയം തൊടുന്നു. തന്റെ വേദനകളിലും ചിരിക്കാൻ പഠിപ്പിച്ച ആളാണ് റിമി ടോമി എന്നാണ് അരുൺ കുറിക്കുന്നത്.

‘ഒരു കാൻസർ സർവൈവറായ എന്നെ, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടായ സമയങ്ങളിലും ചിരിക്കാൻ പഠിപ്പിച്ച ഒരാളാണ് Rimi ചേച്ചി. ചേച്ചിയുടെ എനർജിയും പുഞ്ചിരിയും, എപ്പോഴും പോസിറ്റീവ് ആയി നിൽക്കുന്ന മനോഭാവവും എനിക്ക് വലിയൊരു ആശ്വാസമായി.

ADVERTISEMENT

ചികിത്സയുടെ വേദനകളുടെ നടുവിൽ പോലും, ചേച്ചിയുടെ പാട്ടുകളും സംസാര ശൈലിയും കണ്ടപ്പോൾ ഞാൻ എന്റെ വേദനകൾ കുറച്ച് നേരത്തേക്കെങ്കിലും മറന്നു. ജീവിതം എത്ര കഠിനമായാലും, ഒരു പുഞ്ചിരി നമ്മളെ വീണ്ടും ഉയർത്താൻ കഴിയും എന്ന് ഞാൻ ചേച്ചിയിലൂടെ മനസ്സിലാക്കി. ഞാൻ തളർന്ന നിമിഷങ്ങളിൽ പോലും, വീണ്ടും ചിരിക്കാൻ ധൈര്യം നൽകിയ ആ പ്രചോദനത്തിന് ഞാൻ എപ്പോഴും നന്ദിയുണ്ട്.

Rimi Tomy ചേച്ചിയുടെ കോമഡിയും, തഗ് ഡയലോഗുകളും എപ്പോഴും ഫുൾ എന്റർടെയിൻമെന്‍റ് തന്നെയാണ് കോമഡി സ്റ്റൈൽ, എന്നെ കണ്ടാൽ serious ആണെന്ന് തോന്നും… പക്ഷേ ഞാൻ full comedy ആണ്! ചിരിക്കാൻ വന്നവരെ ഞാൻ കരയിപ്പിക്കില്ല… ചിരിപ്പിച്ചിട്ട് മാത്രമേ വിടൂ!

ADVERTISEMENT

തഗ് ഡയലോഗുകൾ: എന്നെ underestimate ചെയ്‌താൽ… അതാണ് നിനക്ക് biggest mistake!
ഞാൻ silent ആണെന്ന് കരുതണ്ട… time വന്നാൽ reply കൊടുക്കും! എന്റെ vibe match ആയാൽ… ഞാൻ super, ഇല്ലെങ്കിൽ ignore! ഒരിക്കൽ എങ്കിലും നേരിൽ കണ്ടു സ്നേഹവും നന്ദിയും പറയാൻ കഴിയട്ടെ’ എന്നാണ് അരുണിന്റെ കുറിപ്പ്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട റിമി ടോമി കമന്റുമായി എത്തി.

ADVERTISEMENT

‘ഒരുപാട് സന്തോഷം മോനെ...ഇത് കേട്ടപ്പോൾ. ഇതിൽ കൂടുതൽ എന്താണ് എനിക്ക് കിട്ടേണ്ടത്’ എന്നാണ് റിമി ടോമി കുറിച്ചത്.

Cancer Survivor Finds Strength in Rimi Tomy's Music and Positivity:

Rimi Tomy fan Arun, a cancer survivor, shared an emotional social media post highlighting how the singer's positivity and songs helped him overcome difficult times. Arun expressed his gratitude for Rimi Tomy's inspiring presence, which motivated him to smile even during his treatments, and Rimi Tomy responded with warmth and happiness.

ADVERTISEMENT