ADVERTISEMENT

വിഖ്യാതഗായിക എസ്.ജാനകിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. ജാനകിയുടെ 87 ാം ജൻമദിനമാണിത്.

‘ഇന്ന് ജാനകിയമ്മയുടെ ജന്മദിനം.
ഒരു കാലത്ത് അവർ പാടിത്തന്ന ഗാനങ്ങളിലൂടെ ബാല്യവും കൗമാരവും കടന്ന് വന്ന എന്നെപ്പോലുള്ളവർക്ക് ജാനകിയമ്മയുടെ ശബ്ദം ഒരേ സമയം പ്രാർത്ഥനയും പ്രണയവുമാകുന്നു. അവരോടൊപ്പം യാത്ര ചെയ്യാനും ഒരുമിച്ച് ഗാനമേളകളിലും റിക്കാർഡിംഗുകളിൽ പാടുവാനും, ആ വ്യക്തിയെ അടുത്തറിയാനും ലഭിച്ച മുഹൂർത്തങ്ങൾ എന്റെ ജീവിതത്തിലെ അസുലഭമായ നിമിഷങ്ങളാണ്. ഗാനവും ഗായികയും ഒന്നാകുന്ന ഒരവസ്ഥ. ജാനകിയമ്മയുടെ നിർമ്മലവും ആദർശ പൂർണ്ണവുമായ വ്യക്തിത്വം ഒട്ടൊന്നുമല്ല എന്നെ ആകർഷിച്ചിട്ടുള്ളത്.
എന്നും ഞങ്ങളോടൊപ്പം ആരോഗ്യവതിയായ്, സ്നേഹമയിയായ് നിൽക്കേണമേ എന്ന പ്രാർത്ഥന’ എന്നാണ് എസ്.ജാനകിക്കൊപ്പമുള്ള തന്റെ ഒരു പഴയചിത്രം പങ്കുവച്ച് വേണുഗോപാൽ കുറിച്ചത്.

ADVERTISEMENT

നിരവധി ആരാധകരാണ് വേണുഗോപാലിന്റെ പോസ്റ്റിനു താഴെ ജാനകിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
G. Venugopal's Birthday Tribute to S. Janaki:

Legendary singer S. Janaki celebrates her 87th birthday, with fellow singer G. Venugopal sharing heartfelt wishes. He reminisces about how her voice was a prayer and a love for him during his youth, cherishing moments spent with her and her inspiring personality.

ADVERTISEMENT
ADVERTISEMENT