ADVERTISEMENT

ഗായകനും ബിഗ്ബോസ് താരവുമായ അക്ബർ ഖാന്റെ വിവാഹറിസപ്ഷന്റെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ.

നോർത്ത് ഇന്ത്യൻ സ്വദേശിയായ ഡോ.ഷെറിൻ ഖാനാണ് അക്ബറിന്റെ വധു. രണ്ടു വർഷം മുൻപ് അക്ബറിന്റെയും ഷെറിന്റെയും നിക്കാഹ് കഴിഞ്ഞിരുന്നു. ഇവരുടെ ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളെല്ലാം ലഖ്‍നൗവിൽ വെച്ച് നോർത്ത് ഇന്ത്യൻ രീതിയിലാണ് നടന്നത്.

ADVERTISEMENT

‘രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ വിവാഹ റിസപ്ഷൻ കഴിഞ്ഞിരിക്കുകയാണ്. ലഖ്‍നൗവിൽ വച്ചായിരുന്നു ഹൽദി, മെഹന്ദി, സംഗീത് ഒക്കെ കഴിഞ്ഞു. ഇനി നാട്ടിലെ ചടങ്ങുകളാണ്’ എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ അക്ബർ പറയുന്നത്.

ലഖ്‍നൗവിലെ രാജകീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ഡോക്ടർ ഷെറിൻ ഖാൻ.

ADVERTISEMENT
Akbar Khan's Grand Wedding Reception Goes Viral:

Akbar Khan's wedding reception video has gone viral on social media, showcasing a lavish North Indian-style celebration in Lucknow. The singer, known for his Bigg Boss Malayalam stint, married Dr. Sherin Khan, with their wedding ceremonies following traditional North Indian customs.

ADVERTISEMENT
ADVERTISEMENT