ADVERTISEMENT

മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ കവർ സോങ് വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധരേറെ. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ തരംഗമായ ‘തുളസി കോമള വേണി’ ഗാനം ആലപിച്ചുള്ള വിഡിയോയാണ് അടുത്തിടെ ഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഭർത്താവ് ശ്രേയസ് മോഹന്റെ ആവശ്യപ്രകാരമാണ് ഈ ഗാനത്തിന്റെ കവർ പാടുന്നതെന്ന് ഭാഗ്യ കുറിച്ചു. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. വലിയ പിന്തുണയാണ് താരപുത്രിയുടെ സംഗീത റീലുകൾക്ക് ലഭിക്കാറുള്ളത്.

കർണാടക സംഗീതത്തിന്റെ പിതാവായ പുരന്ദര ദാസൻ രചിച്ച കന്നഡ കൃതിയാണ് ‘തുളസി കോമള വേണി’. സമീപകാലത്ത് സംഗീതജ്ഞനായ സുമേദ് കെ ഈ ഗാനത്തിന്റെ കവർ വേർഷൻ പുറത്തിറക്കിയിരുന്നു.

ADVERTISEMENT
ADVERTISEMENT
Bhagya Suresh's Melodious Cover of 'Thulasi Komala Veni' Goes Viral:

Bhagya Suresh, daughter of beloved Malayalam actor Suresh Gopi, is gaining immense popularity on social media for her cover song videos. Her recent rendition of the 'Thulasi Komala Veni' song, inspired by her husband Shreyas Mohan, has garnered significant attention from celebrities and fans alike, highlighting the widespread support for her musical endeavors.

ADVERTISEMENT
ADVERTISEMENT