ADVERTISEMENT

‘കെഡി: ദ് ഡവിൾ’ എന്ന കന്നട ചിത്രത്തിലെ, നോറ ഫത്തേഹിയും സഞ്ജയ് ദത്തും അഭിനയിച്ച ‘സർക്കെ ചുനാർ...’ എന്നുതുടങ്ങുന്ന ഐറ്റം സോങ്ങിനെച്ചൊല്ലി വൻ വിവാദങ്ങളാണ് ഉടലെടുത്തത്.

പാട്ടിന്റെ വരികളിലും ദൃശ്യങ്ങളിലും അശ്ലീലം അതിരുകടക്കുന്നുവെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ആരോപണങ്ങൾ ഉയർന്നതോടെ ഗാനത്തിലെ ഉള്ളടക്കം ലൈംഗികച്ചുവയുള്ളതും ആക്ഷേപകരവുമാണെന്ന് ദേശീയ വനിത കമ്മീഷനും വിലയിരുത്തി. പിന്നാലെ നോറ ഫത്തേഹിയോട് ഹാജരാകാന്‍ വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. മെയ് 7ന് രാവിലെ കമ്മീഷന് മുന്നില്‍ ഹാജരായ താരം മാപ്പെഴുതി നല്‍കി.

ADVERTISEMENT

നോട്ടീസ് ലഭിച്ചതിനു പിന്നാലെ കമ്മീഷനു മുന്നില്‍ ഹാജരായി മാപ്പെഴുതി നല്‍കിയ വിവരം മാധ്യമങ്ങളോട് തുറന്നുപറഞ്ഞതും നോറ ഫത്തേഹിയാണ്.

‘‘നടിയെന്ന നിലയിൽ ഞാൻ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. ഞാന്‍ എല്ലാവരോടുമായി മാപ്പ് പറയുന്നു. സമൂഹത്തിന് എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിനാല്‍ അനാഥരായ പെൺകുട്ടികളെ ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. അവരുടെ വിദ്യാഭ്യാസ ചെലവും ഞാന്‍ വഹിക്കും’’. – നോറ പറഞ്ഞു.

ADVERTISEMENT

ഇതേ സംഭവത്തില്‍ സഞ്ജയ് ദത്ത് ഉൾപ്പെടെയുളളവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. കമ്മീഷന് മുന്നില്‍ ഹാജരായി മാപ്പെഴുതി നല്‍കിയ സഞ്ജയ് ദത്ത് 50 ആദിവാസി പെൺകുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാമെന്നും കമ്മീഷനെ അറിയിച്ചു. ഗാനരചയിതാവ് റക്വീബ് ആലം, നിർമാതാവ് വെങ്കട് കെ. നാരായണ, സംവിധായകൻ കിരൺ കുമാർ എന്നിവരേയും കമ്മീഷൻ നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു.

Nora Fatehi and Sanjay Dutt's Controversial Song Draws NCW Scrutiny:

Nora Fatehi and Sanjay Dutt's item song from the Kannada film 'Keda: The Devil', 'Sarkey Chunar...', has sparked significant controversy due to its allegedly obscene lyrics and vulgar visuals, drawing criticism for objectifying women. The National Commission for Women deemed the content sexually explicit and objectionable, leading to Nora Fatehi's apology and commitment to sponsoring the education of orphaned girls, while Sanjay Dutt pledged to support 50 tribal girls' education.

ADVERTISEMENT
ADVERTISEMENT