ADVERTISEMENT

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ത‍ൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടത് താൻ പാട്ടു പാടി ആഘോഷിക്കുകയാണ് എന്ന തരത്തിൽ ഉയർന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗായിക ഉഷ ഉതുപ്പ്.

പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വർഷങ്ങളായി ഈ ഗാനം സ്റ്റേജിൽ പാടുന്നുണ്ടെന്നും ഇതിൽ രാഷ്ട്രീയമായ മാനം കാണേണ്ടതില്ലെന്നും തനിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് ഗായിക കുറിച്ചു.

ADVERTISEMENT

ബംഗാളിയിൽ നിന്നുള്ള ‘ദീദി’ എന്ന അറബി ഗാനത്തിന്റെ ബംഗാളി വേര്‍ഷനാണ് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.

ഉഷ ‘ദീദി ഗോ’ പാടുന്നതിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ADVERTISEMENT

‘ട്വിറ്റർ, ഇൻസ്റ്റ, വാട്ട്‌സ്ആപ്പ് എന്നിവയിൽ എന്നെക്കുറിച്ച് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്, ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പ്രസ്തുത ഗാനം വർഷങ്ങൾക്ക് മുമ്പ് രചിച്ചതും ഒരു അറബി രാഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതുമായ ഒരു ബംഗാളി ഗാനമാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഞാൻ ഇത് പൂർണ്ണമായും ഒരു സംഗീത ആലാപനമായി അവതരിപ്പിക്കുന്നു. അതിന് പൂർണ്ണമായും ഒരു സംഗീത ആലാപനം എന്ന അർഥമേ ഉള്ളൂ.

1976 മുതൽ ഞാൻ കൊൽക്കത്തയിൽ താമസിക്കുകയാണെന്നും ഇതിനിടെ ഒരിക്കലും കൊൽക്കത്ത വിട്ട് മുംബൈയിലേക്ക് താമസം മാറ്റിയിട്ടില്ലെന്നും ഞാൻ വ്യക്തമാക്കട്ടെ. കൊൽക്കത്ത എന്നും എന്റെ വീടാണ്. ഈ നഗരത്തോടും അവിടുത്തെ ജനങ്ങളോടും ഉള്ള അതിയായ സ്നേഹത്തോടെയാണ് ഞാൻ ഇവിടെ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്.

ADVERTISEMENT

ആ പോസ്റ്റിൽ പ്രചരിക്കുന്ന വ്യാഖ്യാനങ്ങൾ, അഭിപ്രായങ്ങൾ, വിവരണങ്ങൾ എന്നിവ പൂർണ്ണമായും എന്റേതല്ല, ഞാൻ അവയുമായി ബന്ധപ്പെടുകയോ ഒരു തരത്തിലും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത വിവാദങ്ങളിൽ ദയവായി എന്നെ അനാവശ്യമായി കുടുക്കരുത്...’ എന്നാണ് ഉഷ ഉതുപ്പ് കുറിച്ചത്.

ഉഷ ഉതുപ്പിനെ അനുകൂലിച്ച് നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.

Usha Uthup Denies Political Intent Behind 'Didi Go' Song:

Singer Usha Uthup has responded to allegations that she celebrated the defeat of Mamata Banerjee's Trinamool Congress in the West Bengal assembly elections by singing. She clarified that the news is baseless and the song, a Bengali version of an Arabic song, has been performed by her for years without any political intent.

ADVERTISEMENT