ADVERTISEMENT

എഐ ഉപയോഗിച്ച് നിർമിച്ച തന്റെ ചിത്രത്തിനൊപ്പം വൈകാരിക കുറിപ്പ് പങ്കുവച്ച് ഗായിക റിമി ടോമി. റിമി ടോമി തന്റെ കുട്ടിക്കാലത്തെ ചിത്രത്തിലേക്ക് നോക്കിനിൽക്കുന്നതും കുഞ്ഞു റിമിയെ ചേർത്തുപിടിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.

‘കുഞ്ഞു റിമി: നീ എപ്പോഴും ഇങ്ങനെ ചിരിക്കുന്നത് എങ്ങനെയാണ് ?
നിന്നെ ഇങ്ങനെ കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്...
കാരണം, എപ്പോഴും ഇങ്ങനെയാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
പക്ഷേ അത് സാധ്യമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
നീ ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് കടന്നുപോയി,
എന്നിട്ടും ഒടുവിൽ നീ സമാധാനത്തിലും സന്തോഷത്തിലും വിജയത്തിലും ജീവിക്കുന്നു.
ഇപ്പോൾ എന്നെ ഇങ്ങനെ കാണാൻ കഴിയുന്നതിൽ എനിക്ക് കടപ്പാടുണ്ട്.
എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്’ എന്നാണ് റിമി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

ഹൃദ്യമായ കമന്റുകളാണ് റിമിയുടെ പോസ്റ്റിൽ ആരാധകർ കുറിക്കുന്നത്. കുറിപ്പ് ഇതിനോടകം ശ്രദ്ധേയമാണ്.

ADVERTISEMENT
Rimi Tomy's AI Art: A Journey of Self-Reflection:

Singer Rimi Tomy has shared an AI-generated artwork along with an emotional post reflecting on her life journey. The artwork depicts her looking at her childhood self, expressing gratitude for finding peace, happiness, and success after facing hardships, attributing it all to God's grace.

ADVERTISEMENT
ADVERTISEMENT