ADVERTISEMENT

‘കണ്ണഴകാ...’ എന്ന തമിഴ് ഗാനം ആലപിക്കുന്ന മനോഹരമായ വിഡിയോ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. മുടി പിന്നിയിടുമ്പോഴെല്ലാം തനിക്ക് ഈ പാട്ട് ഓര്‍മ വരുമെന്നും അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ത്രീ സിനിമയിലെ ഈ ഗാനം പലയാവർത്തി കണ്ടാണ് ഞാൻ വളർന്നത്. ഞാൻ എപ്പോഴെല്ലാം മുടി ഇതുപോലെ രണ്ട് വശത്തേക്ക് പിന്നി ഇടുന്നോ, അപ്പോഴെല്ലാം ഈ പാട്ട് എന്റെ തലയിലേക്ക് പെട്ടെന്ന് വരും. ഇന്ന് വെറുതെ കണ്ണാടിക്ക് മുന്നിലിരുന്ന് ഇതുപോലെ മുടി പിന്നിയിട്ടപ്പോള്‍ എന്തുകൊണ്ട് ഈ പാട്ടൊന്ന് പാടിനോക്കിക്കൂടാ എന്നെനിക്ക് തോന്നി. ഞാൻ മാത്രമാണോ ഈ ഹെയർ സ്റ്റൈലിനെ ആ പാട്ടുമായി ബന്ധപ്പെടുത്തുന്നത് ? ദയവായി പറയൂ...’ എന്നാണ് അനുപമ കുറിച്ചത്.

ADVERTISEMENT

‘ത്രീ’ എന്ന ധനുഷ് ചിത്രത്തിലേതാണ് ‘കണ്ണഴകാ...’ എന്ന ഗാനം. സിനിമയില്‍ ശ്രുതി ഹാസന്റെ ജനനി എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കും വിധമാണ് അനുപമ വിഡിയോയില്‍. മുടി രണ്ടുവശത്തും പിന്നിക്കെട്ടിയുള്ള ശ്രുതിയുടെ ലുക്ക് ശ്രദ്ധേയമായിരുന്നു.

ADVERTISEMENT
Anupama Parameswaran's 'Kannazhaga' Rendition Takes Internet by Storm:

Anupama Parameswaran, a beloved Malayalam actress, recently shared a heartwarming Instagram video where she beautifully sang the iconic Tamil song 'Kannazhaga' from the movie '3'. This song holds a special place in her heart, reminding her of her childhood and a particular hairstyle, which she recreated in her video, drawing parallels to Shruti Haasan's character in the film.

ADVERTISEMENT
ADVERTISEMENT