ADVERTISEMENT

വിവാഹ വാർഷിക ദിനത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ച് സംഗീത സംവിധായകനും ഗായകനുമായ മിഥുന്‍ ജയരാജ്. മിഥുന്റെ ഭാര്യ ഇന്ദുവും ഗായികയാണ്. ഇപ്പോൾ റിയാലിറ്റി ഷോകളിലും, ചാനല്‍ പരിപാടികളുമായി സജീവമാണ് ഇരുവരും.

‘15 വർഷം ആയി ഒരുമിച്ച് ഒരേ തോണിയിൽ ഉള്ള യാത്ര. വലിയ കൊടുങ്കാറ്റുകൾ പലതും വന്നു. മുങ്ങാതെ പിടിച്ചു നിന്നു ഇത്രേം കാലം. ഇനീം കുറെ കാലം ദൂരം പോകാനുണ്ട്. തുടങ്ങിയ ഇടത്തു നിന്നും ഒരുപാട് മുന്നോട്ട് എത്തി രണ്ടാളും. വീഴാതെ തളരാതെ കാത്തതിന്. എന്നെ വിശ്വസിച്ച് കൂടെ കൂടിയതിനും, സപ്പോർട്ട് ചെയ്തതിനും, സുഹൃത്തായിരിക്കുന്നതിനും നന്ദി ഇന്ദു. 4 വർഷം കഴിഞ്ഞാൽ ഡിവോഴ്സ് ആവും എന്ന് പറഞ്ഞ ആ ജ്യോതിഷിയെ ഒന്ന് കാണണം എന്തായാലും. നാല് വർത്താനം പറയണം അയാളോട്. (ആ മഹാന് നന്മ മാത്രം വരണേ എന്റെ ഭഗവാനേ)’ എന്നാണ് ഇന്ദുവിനും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ADVERTISEMENT

നിരവധിയാളുകൾ ഇരുവർക്കും ആശംസകൾ അറിയിച്ച് പോസ്റ്റിനു താഴെ കമന്റുകൾ ഇടുന്നുണ്ട്.

ADVERTISEMENT
Mithun Jayaraj and Indu Celebrate 15 Years of Marriage with Heartfelt Post:

Mithun Jayaraj, a prominent Malayalam music composer and singer, shared a touching note on his wedding anniversary with his wife Indu, who is also a singer. The couple, active in reality shows and channel programs, celebrated 15 years of togetherness, overcoming storms and reaching new heights together, with Mithun expressing gratitude for Indu's support and companionship, even humorously referencing a past prediction of divorce.

ADVERTISEMENT
ADVERTISEMENT