ADVERTISEMENT

നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരൻ അര്‍ഷിന്റെ കൊലപാതകത്തില്‍ വേദന പങ്കുവച്ച് ഗായിക കെ.എസ്.ചിത്ര.

‘കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അര്‍ഷിദ് മോന്റെ വിയോഗ വാര്‍ത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങള്‍ ഇനിയുണ്ടാവതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാര്‍ത്ഥനകള്‍ മാത്രം’ എന്നാണ് കെ.എസ്.ചിത്ര കുറിച്ചത്.

ADVERTISEMENT

അമ്മ അഖിലയുടെയും രണ്ടാനച്ഛന്‍ അഷ്‌കറിന്റെയും ഒപ്പമാണ് ഒന്നര വയസുകാരന്‍ അര്‍ഷിദ് താമസിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അസ്വാഭാവികത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു എന്നാണ് ആദ്യം വന്ന വാര്‍ത്ത. പിന്നീട് കൊലപാതകം ആണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയിക്കുകയായിരുന്നു.

ADVERTISEMENT
KS Chithra Condemns Nedumangad Baby Murder:

Nedumangad baby murder of one-and-a-half-year-old Arshid has deeply saddened renowned singer KS Chithra. She expressed her profound grief and urged for an end to such cruel incidents, praying for societal reform.

ADVERTISEMENT
ADVERTISEMENT