രാവണപ്രഭു എന്ന ഒറ്റസിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് വസുന്ധര ദാസ്. ചിത്രത്തില്‍ നായികയായ ജാനകി എന്ന കഥാപാത്രത്തെയാണ് വസുന്ധര അവതരിപ്പിച്ചത്. ഗായിക കൂടിയായ വസുന്ധര ഏറെ നാളായി അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്.
ഇപ്പോഴിതാ, വസുന്ധരയുടെ പുതിയൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ബിരജ് മേൻ ധൂം മച്ചായേ കാനാ’ എന്നു തുടങ്ങുന്ന കൃഷ്ണ ഭജന്‍ വസുന്ധര ആലപിക്കുന്നതാണ് വിഡിയോയിൽ. ഒരു ബേസ് ഗിറ്റാറിന്റെ അകമ്പടിയോടെ വളരെ ലളിതമായി നിന്നാണ് വസുന്ധരയുടെ ആലാപനം.
ADVERTISEMENT
‘ഹേ റാം’ എന്ന ചിത്രത്തിലുടെയാണ് വസുന്ധര അഭിനയരംഗത്തേക്കെത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിൽ സാന്നിധ്യമറിയിച്ചു. എ.ആര്‍ റഹ്മാന്റെ ‘അയ്യോ പതകിച്ചു’, ‘കൽ ഹോ നഹോ’യിലെ ‘ഇറ്റ് ദി ടൈം ടു ഡിസ്കോ’, അന്യനിലെ ‘കണ്ണും കണ്ണും നോക്കിയ’ എല്ലാം വസുന്ധര ആലപിച്ച ഹിറ്റ് ഗാനങ്ങളാണ്.
ADVERTISEMENT
Vasundhara Das: From Ravana Prabhu Fame to Viral Bhajan Rendition:
Vasundhara Das, renowned for her role as Janaki in the Malayalam film Ravana Prabhu and her singing career, has a new video circulating online. In the clip, she beautifully renders the Krishna bhajan 'Biraj Mein Dhoom Machaye Kana' with a simple bass guitar accompaniment.