ADVERTISEMENT

തന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായിക അഞ്ജു ജോസഫ്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ റോഡിൽ വച്ച് തനിക്ക് ഒരു സ്ത്രീയിൽ നിന്നു അടി കിട്ടിയ സംഭവമാണ് ഗായിക വെളിപ്പെടുത്തിയത്.

‘‘കാക്കനാട് വച്ച് ഞാൻ ഓടിച്ച കാർ ഒരു സ്കൂട്ടറിൽ തട്ടി. വളരെ ചെറിയൊരു അപകടം. അവർ സ്കൂട്ടറിൽ നിന്നു വീണൊന്നുമില്ല, ചെറുതായൊന്നു മുന്നോട്ടാഞ്ഞു. ഞാൻ തെറാപ്പിസ്റ്റിന്റെ അടുത്തു നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി വരവേയാണ് അപകടം. ഞാൻ കാറിൽ നിന്നിറങ്ങി, അവരോട് സോറി പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു എന്നു പറഞ്ഞു. എനിക്കറിയില്ല, പുള്ളിക്കാരി ഇറങ്ങിവന്ന് മുഖത്ത് ഒറ്റയടി. ഞാൻ മൊത്തത്തിൽ തകർന്നു നിൽക്കുകയായിരുന്നു ആ സമയത്ത്. എന്തെങ്കിലും കഴിക്കണം എന്ന ചിന്തയിലായിരുന്നു. അതിനിടെയാണ് ഇങ്ങനെ സംഭവിച്ചത്.

ADVERTISEMENT

അടിച്ചുകഴിഞ്ഞപ്പോൾ പുള്ളിക്കാരിക്കും ഞെട്ടലായി. പിന്നെയാണ് ആൾക്കാരൊക്കെ കൂടിയത്. കൂടിനിന്നവരാരും ഇടിച്ചതിനെ കുറ്റം പറയാതെ എന്നെ അടിച്ചതിനെതിരെ തിരിഞ്ഞു. നിങ്ങളാരാണ് ഇവരെ അടിക്കാൻ എന്നായി. അപ്പോഴേക്കും അവർ വണ്ടി എടുത്തു പോയി. എനിക്കാ വണ്ടിയുടെ നമ്പർ ഓർമ്മയില്ല, ആ സ്ത്രീയുടെ മുഖം ഓർമ്മയില്ല, ഒന്നും ഓർമ്മയില്ല. അവിടെ നിന്ന ചേട്ടന്‍മാർ എനിക്കു ജ്യൂസ് മേടിച്ചു തന്നു. വണ്ടിയോടിച്ച് വീട്ടിൽ എത്തിച്ചുതരാമെന്ന് പറഞ്ഞു. ഇത്തരം അവസ്ഥയിലൂടെയൊക്കെ ഞാൻ കടന്നുപോയിട്ടുണ്ട്’’.– ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജു ജോസഫ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT