ADVERTISEMENT

ഭാര്യ ഇന്ദുവിന് പിറന്നാൾ ആശംസകള്‍ നേർന്ന് ഗായകൻ മിഥുൻ ജയരാജ്. ഇന്ദുവിനും മകൾക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും മിഥുൻ പങ്കുവച്ചിട്ടുണ്ട്.

‘ഹാപ്പി ബര്‍ത്ത്‌ഡേ പാ... നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങളാണിവ. ഇതൊരു മനോഹരമായ യാത്രയായിരുന്നു. എന്റെ എല്ലാ വീഴ്ചകളിലും നമ്മള്‍ തിരികെ കയറിവരുന്നു എന്ന് നീ ഉറപ്പാക്കിയിരുന്നു. ഇത്രയും ദയയുളളവളും, പിന്തുണയ്ക്കുന്നവളും, ഒരിക്കലും കുറ്റപ്പെടുത്താത്തവളും, നിരുപാധികമായി സ്‌നേഹിക്കുന്നവളും ആയതിന് നന്ദി. വളരെ അപൂര്‍വ്വമായി മാത്രം ഉണ്ടാകാറുളള നമ്മുടെ വഴക്കുകള്‍ക്കും നന്ദി.

ADVERTISEMENT

ആ വഴക്കുകള്‍ക്ക് ശേഷമുളള ഇണക്കങ്ങള്‍ക്ക് നന്ദി, നമ്മള്‍ ഒരുമിച്ച് ചിരിച്ച എല്ലാ ചിരികള്‍ക്കും, ഒഴുക്കിയ കണ്ണീരിനും നന്ദി. നിന്റെ മുന്നില്‍ എന്റെ എല്ലാ സങ്കടങ്ങളും തുറന്നുപറയാന്‍ എനിക്ക് സ്വാതന്ത്ര്യം തന്നതിന് നന്ദി. ചിലപ്പോള്‍ ഒരുപാട് പക്വതയോടെ പെരുമാറിയതിനും, മറ്റുചിലപ്പോള്‍ ഒരു കുട്ടിയെപ്പോലെയായതിനും നന്ദി. നീ നീയായിരിക്കുന്നതിന് ഒരുപാട് നന്ദി.

ഹാപ്പി ബര്‍ത്ത്‌ഡേ ഇന്ദു പ്രസാദ്. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും നിനക്ക് ഉണ്ടാകട്ടെ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്’ എന്നാണ് മിഥുന്‍ കുറിച്ചത്.

ADVERTISEMENT

പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് ഇന്ദുവിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്. റിയാലിറ്റി ഷോകളിലും, ചാനല്‍ പരിപാടികളിലുമായി സജീവമാണ് മിഥുന്‍ ജയരാജും ഇന്ദുവും...

Mithun Jayaraj's Heartfelt Birthday Message for Wife Indu:

Singer Mithun Jayaraj celebrated his wife Indu's birthday with heartfelt wishes and shared cherished moments. His touching tribute highlights their beautiful journey together, acknowledging her unwavering support, unconditional love, and the unique bond they share, even through their occasional disagreements.

ADVERTISEMENT
ADVERTISEMENT