കഴിഞ്ഞ ദിവസമാണ് ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായത്. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ആണ് വരൻ. ഗൗരിയുടെ രണ്ടാം വിവാഹമാണിത്. ഇരുവർക്കും ആശംസകളറിയിച്ച് ഗൗരി ലക്ഷ്മിയുടെ മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തിൽ പെട്ടവരാകണം എന്നില്ല’ എന്ന കുറിപ്പോടെയാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ച് ഇരുവർക്കുമൊപ്പമുള്ള ചിത്രം ഗണേഷ് പങ്കുവച്ചത്. ഗൗരിയുടെ വിവാഹത്തിന്റെ ഫോട്ടോകൾ പങ്കുവച്ച് ‘ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കൂ’ എന്ന വാക്കുകളോടെ കുറിപ്പും പങ്കുവച്ചിരുന്നു ഗണേഷ്. ഗണേഷിന്റെ പോസ്റ്റിന് ഗൗരി ലക്ഷ്മിയും കലേഷും മറുപടിയും നൽകിയിരുന്നു. വിവാഹത്തിൽ സജീവസാന്നിധ്യമായിരുന്നു ഗണേഷ്.
2018ലായിരുന്നു ഗൗരിയുടെ ആദ്യവിവാഹം. ചെന്നൈ സ്വദേശിയായ ഗണേഷ് ഗൗരിയുടെ ബാൻഡിലെ ഡ്രമ്മറുമായിരുന്നു. 2019ൽ ചേർത്തലയിൽ ഇരുവരും ചേർന്ന് ‘ഇസൈക്കൂട്’ എന്നൊരു വീടും നിർമിച്ചിരുന്നു. പിന്നീട് വേർപിരിഞ്ഞെങ്കിലും ഇരുവരും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.