ADVERTISEMENT

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരന്‍. വിവാഹചിത്രങ്ങൾ ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ ഗൗരിക്ക് ആശംസകളുമായി എത്തി.

മോഹന്‍ലാല്‍ നായകനായ ‘കാസനോവ’ സിനിമയിലെ ‘സഖിയേ...’എന്ന ഗാനം ഒരുക്കി 13 ആം വയസ്സിലായിരുന്നു ഗൗരിയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം. ഗാനം രചിച്ചതും ഈണം നൽകിയതും ആലപിച്ചതും ഗൗരിയാണ്. പിന്നീട് ഗോദ സിനിമയിലെ ‘ആരോ നെഞ്ചില്‍’ എന്ന ഗാനവും ആസ്വാദകപ്രീതി നേടി. സ്വതന്ത്ര സംഗീത ആല്‍ബങ്ങളിലൂടെയും സ്‌റ്റേജ് പെർഫോമൻസുകളിലൂടെയും സജീവമാണ് ഗൗരി ഇപ്പോൾ.

ADVERTISEMENT
ADVERTISEMENT
Gowri Lekshmi's Wedding Announcement:

Malayalam singer Gowri Lekshmi has tied the knot with Kalmesh Govindan, sharing her joyous wedding pictures on social media. The talented singer, who began her film career at 13 with the iconic 'Sakhiye...' song from 'Casanova', has received numerous well wishes from fans and colleagues alike.

ADVERTISEMENT
ADVERTISEMENT