പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘ഐ നോബഡി’ സിനിമയിൽ ‘സർക്കസ്’ എന്ന ഗാനം ആലപിച്ചത് പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ്. പാട്ടിന്റെ ലിറിക് വിഡിയോ എത്തി.
‘പ്രിയപ്പെട്ട അല്ലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു...’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ADVERTISEMENT
ജേക്‌സ് ബിജോയ് ഒരുക്കിയ ഗാനം രചിച്ചത് സെബാ ടോമിയാണ്. ഇതിന് മുൻപ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തിയ മോഹൻലാൽ ചിത്രം എമ്പുരാനിലും അലംകൃത പാടിയിരുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ‘ഐ നോബഡി’ നിർമ്മിക്കുന്നത്.
ADVERTISEMENT
Prithviraj's Daughter Alankritha Sings for 'I Nobody':
Alankritha, daughter of Prithviraj Sukumaran, has lent her voice to the song 'Circus' in the film 'I Nobody', which stars Prithviraj Sukumaran and Parvathy Thiruvoth. The lyrical video for the song has been released, marking another musical contribution from Alankritha.