പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വിഡിയോ എത്തി. ജേക്സ് ബിജോയ് ഈണം പകർന്ന ‘അസലായവളേ...’ എന്ന ഗാനം സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികൾ രചിച്ചത് മുത്തു.
തെലുങ്ക് താരം മാളവിക ശർമയാണ് ചിത്രത്തിലെ നായിക. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.
ADVERTISEMENT
‘പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി താരമായി മോഹൻലാലും എത്തുന്നു. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ ആണ് നായകനാകുക.
ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ് - ചമൻ ചാക്കോ.
ADVERTISEMENT
Prithviraj's 'Khalifa' Song 'Asalavaley' Lyric Video Out:
Khalifa, starring Prithviraj Sukumaran, has released the lyric video for its first song, 'Asalavaley...'. This romantic track, composed by Jakes Bejoy and sung by Sid Sriram and Maqbool Mansoor, features lyrics by Muthu. The film, which also stars Telugu actress Maalavika Sharma as the heroine, is set to release on August 20th as an Onam release. Prithviraj plays the character of Mamparackel Aamir Ali, with Mohanlal making a special appearance as Mamparackel Ahmed Ali, who will later headline the second part of the film. The movie was filmed in various locations including London, Dubai, Kerala, and Nepal.