‘ചേച്ചിക്കൊപ്പം പാടാൻ ആവശ്യപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല...’: സന്തോഷം പങ്കുവച്ച് വിവിത
Vidhitha Balakrishnan Shares Stage With K.S. Chithra and Madhu Balakrishnan
ആസ്വാദകരുടെ പ്രിയഗായകനാണ് മധു ബാലകൃഷ്ണന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലചിച്ച അദ്ദേഹത്തിന്റെ ജീവിതപങ്കാളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ മൂത്ത സഹോദരിയും ഗാനരചയിതാവുമായ വിധിത ബാലകൃഷ്ണനാണ്. പ്രേക്ഷകര്‍ക്ക് പരിചിതയാണ് വിധിത. ഇപ്പോഴിതാ മധു ബാലകൃഷ്ണനും പ്രിയഗായിക കെ.എസ്. ചിത്രയ്ക്കുമൊപ്പം വേദി പങ്കിട്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ് വിധിത.
‘ചേച്ചി എന്നെ വേദിയിലേക്ക് വിളിച്ച് ചേച്ചിക്കൊപ്പം ഒരു വരി പാടാൻ ആവശ്യപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല... ശരിക്കും ആവേശഭരിതയായി, അത്ഭുതപ്പെട്ടു, ഓരോ ദിവസം കഴിയുന്തോറും താങ്കളെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട ചിത്രേച്ചി...എന്റെ പ്രിയപ്പെട്ട മധുചേട്ടനെ എന്നേക്കും സ്നേഹിക്കുന്നു...’ എന്നാണ് വിധിത കുറിച്ചത്.
ADVERTISEMENT
‘ചെന്താര്‍മിഴി’ എന്ന ഗാനമാണ് മധു ബാലകൃഷ്ണുനും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ചത്. അതിനിടയിലേക്കാണ് വിധിതയെ ചിത്ര വേദിയിലേക്ക് ക്ഷണിച്ചതും എന്നിട്ട് ഒരു വരി പാടാന്‍ ആവശ്യപ്പെട്ടതും.
Vidhitha Balakrishnan Shares Stage With K.S. Chithra and Madhu Balakrishnan:
Vidhitha Balakrishnan, wife of popular singer Madhu Balakrishnan and elder sister of cricketer Sreesanth, shared her joy on social media after sharing a stage with the renowned singer K.S. Chithra. Vidhitha expressed her surprise and delight when Chithra invited her on stage during a performance with Madhu Balakrishnan and asked her to sing a line from the song 'Chendarmizhi'. This memorable moment, where Vidhitha sang alongside the two celebrated artists, has garnered significant positive attention and affectionate comments online, highlighting the beauty of the shared musical experience.