മലയാളത്തിന്റെ പ്രിയഗായിക കെ.എസ്.ചിത്രയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. കൂട്ടത്തിൽ മനോഹരമായ ഒന്ന് യുവഗായിക സുജാത മഹന്റേതാണ്.
ഗായിക സുജാത മോഹനുമായും കുടുംബവുമായും വളരെ അടുപ്പവും സ്നേഹവുമാണ് ചിത്രയ്ക്ക്. സുജാതയുടെ മകളും ഗായികയുമായ ശ്വേത മോഹന്‍ ചിത്രയ്ക്കും മകളെപ്പോലെയാണ്. തനിക്കേറെയിഷ്ടമുള്ള ചിത്രയുടെ പാട്ട് പാടിയാണ് ശ്വേത ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്നത്. തന്റെ ഇളയമ്മയാണ് ചിത്രയെന്നും ചിത്രയ്ക്കുള്ള എളിയ സമര്‍പ്പാണിതെന്നും ശ്വേത വിഡിയോയില്‍ പറയുന്നു.
‘മലര്‍ഗളേ... മലര്‍ഗളേ...’ എന്ന ഗാനമാണ് ശ്വേത പാടിയിരിക്കുന്നത്. ‘ഈ ആഴ്ചയിലെ നൊസ്റ്റാള്‍ജിയ വിത്ത് ശ്വേത മോഹന്‍ എന്ന പരിപാടിയിൽ എന്റെ ഇളയമ്മ, എന്റെ ചിത്ര ചേച്ചിക്കുള്ള ഒരു എളിയ സമർപ്പണം. എന്തൊരു രചന, വരികൾ, എന്തൊരു സന്തോഷം. ചേച്ചിയുടെയും ഹരിജിയുടെയും ശബ്ദങ്ങൾ ഈ പാട്ടിൽ കേൾക്കുമ്പോൾ.... പ്രത്യേകിച്ച് ഈ പാട്ടിന്റെ ലൈവ് പെർഫോമൻസുകളിൽ അവർ ചെയ്യുന്ന എല്ലാ മാന്ത്രികതയും... ഈ പാട്ട് വന്നിട്ട് 30 വർഷമായി, പക്ഷേ ഇപ്പോഴും, അത് കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചം വരുന്നു, പ്രത്യേകിച്ച് ചേച്ചിയുടെ ശബ്ദവും ഈ പാട്ടിലെ മികച്ച ആലാപനവും...കൃത്യമായ കാരണം കൊണ്ട് ആറ് തവണ ദേശീയ അവാർഡ് ജേതാവായ ചിന്നക്കുയിൽ...’ എന്നാണ് വിഡിയോയ്ക്കൊപ്പം ശ്വേത കുറിച്ചത്.
ADVERTISEMENT
Shweta Mohan's Heartfelt Birthday Tribute to KS Chithra:
KS Chithra's birthday was celebrated with numerous wishes from fans and colleagues. A heartwarming wish came from young singer Shweta Mohan, who shares a close bond with Chithra, considering her like family. Shweta paid tribute to Chithra by singing her favorite song, 'Malargale Malargale', expressing her deep admiration for Chithra's talent. She referred to Chithra as her 'younger aunt' and considered the rendition a humble offering. Shweta highlighted the song's enduring appeal and Chithra's magical vocal performances, which have earned her six National Awards. The video was part of her series 'Nostalgia with Shweta Mohan', dedicated to her 'Chithra Chechi'.