തെന്നിന്ത്യയുടെ സെന്‍സേഷണല്‍ സംഗീതസംവിധായകന്‍ സായ് അഭ്യങ്കറിന്റെ പുതിയ ആൽബം സോങ് എത്തുന്നു. ‘രഥിമ’ എന്ന പാട്ടിന്റെ പ്രമോ വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.
വിവേക് എഴുതിയ വരികള്‍ ഈണം നല്‍കി പാടിയിരിക്കുന്നത് സായ് അഭ്യങ്കര്‍. ഭാഗ്യശ്രീ ബോര്‍സെയാണ് പാട്ടിന്റെ വിഡിയോയിൽ സായിയുടെ നായികയാകുന്നത്.
ADVERTISEMENT
തമിഴ്, തെലുങ്ക് സിനിമകളിൽ തിരക്കുള്ള സംഗീതസംവിധായകനായ സായ് ഇപ്പോൾ ലോകേഷ് കനകരാജ് നിർമ്മിക്കുന്ന ബെൻസ്, അല്ലു അർജുൻ - അറ്റ്ലീ ചിത്രം രാക്ക, ധനുഷിന്റെ ഓം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാണ്. സിനിമയിലെ ഈ വമ്പന്‍ പ്രൊജക്ടുകള്‍ക്കിടയിലാണ് തന്റെ പുതിയ ഗാനവുമായി സായ് എത്തുന്നത്.
ADVERTISEMENT
Sai Abhyankar's New Album Song 'Rathima' Set to Release:
Sai Abhyankar, the sensational South Indian music composer, is releasing his new album song titled 'Rathima', with its promo video already gaining attention. The lyrics for the song are penned by Vivek, who also composed and sang the track, with Bhagyshree Borse featuring as his on-screen partner in the music video. Abhyankar, currently busy with major projects in Tamil and Telugu cinema, is involved in films like 'Benz' produced by Lokesh Kanagaraj, Allu Arjun's film with Atlee, and Dhanush's 'Om'. Amidst these significant film commitments, Sai is unveiling his latest musical offering.